കാസര്‍കോട്: കാസര്‍കോട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. വലിയപൊയില്‍ സ്വദേശി കുഞ്ഞിക്കണ്ണനാണ് മരിച്ചത്. കയ്യൂരില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ സംഭവം നടന്നത്. വീടിന് സമീപത്തുവെച്ചാണ് 92 വയസ്സുകാരാനായ കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കാസര്‍കോട് വിവിധയിടങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.