ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് ജൂണ്‍ ഒന്നുമുതല്‍ സ്വയം നടപ്പാക്കാന്‍ ലോക്കോ പൈലറ്റുമാരുടെ തീരുമാനം.റെയില്‍വേ ബോര്‍ഡ് ഉത്തരവ് റെയില്‍വെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് സ്വയം നടപ്പാക്കിയുള്ള പ്രതിഷേധസമരത്തിന് തുടക്കം കുറിക്കുന്നത്.ഓള് ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് ബുധനാഴ്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സമര പ്രഖ്യാപന നോട്ടീസ് നല്‍കും.അധികജോലി സമയം ബഹിഷ്കരിച്ചുള്ള പ്രതിഷേധസമരം സംസ്ഥാനത്തും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കും.
1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് 10 മണിക്കൂര്‍ ജോലി.ഇത് 50 വര്‍ഷത്തിനുശേഷവും നടപ്പാക്കിയില്ലെന്ന് ലോക്കോ പൈലറ്റുമാര്‍ പറഞ്ഞു.പല ഡിവിഷനുകളിലും ഡ്യൂട്ടി 12ഉം 15ഉം മണിക്കൂറാണ്.എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് ശേഷമുള്ള 16 മണിക്കൂര്‍ വിശ്രമം കൂടാതെ പ്രതിവാര വിശ്രമസമയം നല്‍കണമെന്നതാണ് സമരക്കാരുടെ ആവശ്യം.റെയില്‍വേ നിയമിച്ച ഉന്നതാധികാര സമിതിയും ഇത് ശുപാര്‍ശ ചെയ്തതാണ്.
യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കാന്‍ കെഎസ്ആര്‍ടിസി
ഹെഡ് ക്വാര്‍ട്ടേഴ്സില്‍നിന്ന് ഒരു ഡ്യൂട്ടി തുടങ്ങിയാല്‍ ലോക്കോപൈലറ്റുമാര്‍ രണ്ടും മൂന്നും ഡ്യൂട്ടികള്‍ക്ക് ശേഷമാണ് തിരികെ എത്തുന്നത്. അടിയന്തരഘട്ടത്തില്‍ 96 മണിക്കൂര്‍വരെ ഡ്യൂട്ടി നീളും. ആറ് രാത്രി ഡ്യൂട്ടിവരെ ചെയ്യേണ്ടിവരികയാണ്.ഇത് യാത്രക്കാരുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും.തുടര്‍ച്ചയായ രാത്രി ഡ്യൂട്ടി രണ്ടാക്കി കുറയ്ക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ആകെ ആവശ്യമുള്ളതിന്റെ 15 ശതമാനം കുറവാണ് ലോക്കോപൈലറ്റുമാരുടെ എണ്ണവും.