ഇടുക്കി: ഉടമയുടെ ‘ആജ്ഞ അനുസരിച്ചില്ല’ എന്ന കാരണത്താല്‍ വളര്‍ത്തു നായയോട് കൊടും ക്രൂരത.നായയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് തെരുവില്‍ ഉപേക്ഷിച്ചു.ഇടുക്കി തൊടുപുഴയിലാണ് സംഭവം.
ദേഹമാസകലം മുറിവേറ്റ നിലയില്‍ തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അനിമല്‍ റെസ്ക്യൂ ടീം നായയെ കണ്ടെത്തുന്നത്. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ടീം അംഗങ്ങളായ കീര്‍ത്തിദാസ്,മഞ്ജു എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്കിയ ശേഷം നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
തെരുവില്‍ അലഞ്ഞ് തിരിയുന്നതും ഉടമകള്‍ ഉപേക്ഷിച്ചതുമായ മൃഗങ്ങള്‍ക്ക് അഭയകേന്ദ്രമോ ചികിത്സ സൗകര്യങ്ങളോ ജില്ലയില്‍ ഇല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും ഇവര്‍ പറയുന്നു. അനിമല്‍ റെസ്ക്യൂ ടീമിന്റെ പരാതിയില്‍ നായയെ ഉപദ്രവിച്ചതിന് ഷൈജു തോമസ് എന്നയാളെ പ്രതി ചേര്‍ത്ത് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.