കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി സരിനെ എറണാകുളം ലോ കോളേജ് കെഎസ്യു യൂണിറ്റില്‍ നിന്നും പുറത്താക്കി. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദര്‍ശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു പാര്‍ട്ടിക്കെതിരായി മത്സരിച്ചു, തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ചാണ് പുറത്താക്കല്‍. സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി.
ഈ ദിവസം മുതല്‍ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്യു ലോ കോളേജ് യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവയില്‍ വ്യക്തമാക്കി. സരിന് ഒരു നിഴല്‍ മാത്രമാണെന്നും ബുദ്ധിയും വിവരവുമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് പരിഹസിച്ചു.