പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ഷൂട്ടർ ഗഗൻ നാരംഗായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് ഇക്കാര്യം അറിയിച്ചത്.

റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ സിന്ധു രണ്ട് മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ്. ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ തലവനാക്കിയത്. ലണ്ടൻ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലമെഡൽ നേടിയ താരമാണ് ഗഗൻ നാരംഗ്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ് നടക്കുന്നത്.