കണ്ണൂർ : കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. നവീൻ ബാബുവിന്റെ കണ്ണുകൾ അടഞ്ഞിരിക്കുകയായിരുന്നെന്നും മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ചുണ്ടിന് നീല നിറമായിരുന്നു, പല്ലുകൾക്കും മോണകൾക്കും കേടില്ല, നാവ് കടിച്ചിരുന്നു, വിരലിലെ നഖങ്ങൾക്ക് നീല നിറമായിരുന്നു, ശരീരം അഴുകിയതിന്റെ ലക്ഷണങ്ങളില്ല, മാത്രമല്ല തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകൾക്ക് ക്ഷതമില്ലെന്നും റിപ്പോർട്ട് പറയുന്നു.
നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിച്ചിരുന്നു. ഇന്നലെ കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയോട് പറഞ്ഞിരുന്നു.