രാജേഷ് തില്ലങ്കേരി
കോഴിക്കോട്:പി എസ് സി കോഴകേസില്‍ പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ചില നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണവുമായി പ്രമോദ് കോട്ടൂളി രംഗത്ത്.എനിക്ക് ഒരു റിയലസ്റ്റേറ്റ് മാഫിയയുമായും ബന്ധമില്ല.ഞാന്‍ ഒരാളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 കോടി വാങ്ങിയെന്ന് പാര്‍ട്ടിക്ക് പരാതി നല്കിയ ശ്രീജിത്തിന്റെ വീട്ടിനു മുന്നില്‍ ഞാന്‍ അമ്മയോടൊപ്പം കുത്തിയിരിപ്പ് നടത്തും.എനിക്ക് എന്റെ അമ്മയെ മാത്രമേ ബോധ്യപ്പെടുത്തേണ്ടതുള്ളൂ. പണം കൊടുത്തത് ആര്‍ക്കാണെന്ന് വ്യക്തമായി തെളിവു സഹിതം പറയാന്‍ ശ്രീജിത്ത് നിര്‍ബന്ധിതനാവും.
ഞാന്‍ ഇപ്പോള്‍ ഒരു സാധാ മനുഷ്യനാണ്.പാര്‍ട്ടിയില്‍ നിന്നും പുറത്തായത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.എന്റെ നിരപരാധിത്വം തെളിയാക്കാനാണ് അടുത്ത പോരാട്ടം.സമരങ്ങളുടെ ഭാഗമായി ജയില്‍ വാസവും പൊലീസ് ലാത്തിച്ചാര്‍ജും നേരിട്ടയാളാണ്.22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിച്ചെങ്കില്‍ അത് ആരാണ് ബോധ്യപ്പെടുത്തണം. ആര്‍ക്ക് വേണ്ടിയാണ് വാങ്ങിയതെന്ന് എനിക്ക് അമ്മയെ ബോധ്യപ്പെടുത്തണം. ഇതിനായാണ് ആരോപണം ഉന്നയിച്ച ആളുടെ വീടിന് മുന്നില്‍ ഞാന്‍ കുത്തിയിരിക്കാനായി തീരുമാനിച്ചത്.
ആരാണ് പണം വാങ്ങിയതെന്ന ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയാല്മതി. ഈ ചോദ്യം ഒരു സാധാരണക്കാരന്റെ ചോദ്യമാണ്. എനിക്ക് ഒരു ബി ജെ പി നേതാവുമായും എനിക്ക് ഒരു ബന്ധവുമില്ല. ഒരു തെളിവുമില്ലാതെ കോഴവാങ്ങിയവനായി ചിത്രീകരിച്ചു. ആരാണ് കൊടുത്തത്, കഴിഞ്ഞ ആറ് ദിവസമായി പത്രമാധ്യമങ്ങളില്‍ എന്റെ ഫോട്ടോ വച്ച് കോഴയാരോപണം ഉന്നയിക്കുന്നു.
കോഴയുമായി ബദ്ധപ്പെട്ട് ഏത് അന്വേഷണവും നേരിടാന്‍ ഞാന്‍ തയ്യാറാണ്. സംഘടനാ പരമായി നടപടിയെടുത്തത് എന്നെ അറിയിച്ചില്ല. പാര്‍ട്ടി വിശദീകരണം ചോദിച്ചകാര്യങ്ങള് എല്ലാകാര്യങ്ങളും പറയും. ആരൊക്കെ എന്നെ കുടുക്കാന്‍ ശ്രമിച്ചു എന്ന് ഞാന്‍ വ്യക്തമായി പറയും.
ശ്രീജിത്ത് എന്നയാളാണ് ഈ പരാതിക്ക് പിന്നില്‍. ശ്രീജിത്തിന്റെ വീട്ടിലേക്ക് ആദ്യമായി ഞാന്‍ പോവുകയാണ്.ഇതേ സമയം പി എസ് സി കോഴയാരോപണ കേസ് കൈകാര്യം ചെയ്യുന്നതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി സംസ്ഥാന കമ്മിറ്റി കണ്ടെത്തിയെന്നാണ് ഇതോടൊപ്പം വരുന്ന വാര്‍ത്തകള്‍.