തമിഴക വെട്രി കഴകം പാർട്ടിക്ക് നല്ല ജയസാധ്യത ഉണ്ടെന്നും വിജയിയുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്നും തിരഞ്ഞെടുപ്പുതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കൂടാതെ തമിഴക വെട്രി കഴകം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി.ഡിഎംകെയെ വിമര്ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി .
തമിഴ്നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. തമിഴ്നാട് രാഷ്ട്രീയം വിജയെപ്പോലൊരു നേതാവിനെ കാത്തിരിക്കുകയയാണ് എന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. അതേസമയം, നടന് വിജയ്ക്ക് ‘വൈ’ കാറ്റഗറി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
രണ്ട് കമാന്‍ഡോമാര്‍ ഉള്‍പ്പെടെ 11 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതലയുള്ളത്. വിജയ്യുടെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് ‘വൈ’ കാറ്റഗറി സുരക്ഷ നല്‍കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം