ലോസ് ആഞ്ജലിസില്‍ കാട്ടുതീ പടരുന്നതിനിടെ താനും കുടുംബവും സുരക്ഷിതരാണെന്ന് പങ്കു വെച്ച് ബോളിവുഡ് താരം പ്രീതി സിന്റ.എല്‍.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തീയില്‍പ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് നടി എക്സില്‍ കുറിച്ചിരിക്കുന്നത്. കൂടാതെ കുടുംബങ്ങളും സുഹൃത്തുക്കളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയും ആവശ്യമായ ജാഗ്രത പുലർത്തുകയും ചെയ്തിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
“കാറ്റ് ഉടന്‍ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു” എന്നാണ് പ്രീതി എക്സില്‍ കുറിച്ചത്. അതേസമയം, കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് 16 പേര്‍ക്ക് ജീവന് നഷ്ടമായാതായാണ് അവസാനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ നിരവധി പേർക്ക് കാട്ടുതീയിൽ പൊള്ളലും ഏറ്റിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെ വീടുകളും
കത്തിനശിച്ചിട്ടുണ്ട്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്.