കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി നടി മാലാ പാർവ്വതി. സുനിയുടെ വെളിപ്പെടുത്തൽ ഭയത്തോടെയും ആശങ്കയോടെയുമാണ് കാണുന്നതെന്നും ഇത് സിനിമാ മേഖലയിലെ കറുത്ത ഏടുകളാണെന്നും മാലാ പാര്‍വതി പറഞ്ഞു.
നടന് ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പൾസർ സുനി നടത്തിയത്. എന്തെല്ലാമാണ് സിനിമയില്‍ നടന്നിരുന്നതെന്നും എത്രപേര്‍ ഇരയായി എന്നുമൊക്കെയുള്ളത് അറിയുന്നത് ഭീതിയുണ്ടാക്കുന്നുവെന്നും മാലാ പാര്‍വതി പ്രതികരിച്ചു.
ഡബ്ല്യൂസിസി ഇടപെടല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അവരുടെത് ചെറിയ ഇടപെടല്‍ ആയിരുന്നില്ല അവരുടേത്. വരാനിരിക്കുന്ന ജനറേഷന് വേണ്ടിയെങ്കിലും അതിജീവിതമാര്‍ പുറത്തുവരണം. തൊഴിലിടം വൃത്തിയാവേണ്ടതുണ്ട് എന്നും മാലാ പാര്‍വതി പറഞ്ഞു.