അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ വിരമിച്ചു. ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി അശ്വിൻ രംഗത്തെത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയിൽ ഇത് തന്റെ അവസാന ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. 106 ടെസ്റ്റുകളിൽ നിന്ന് 537 വിക്കറ്റുകളാണ് തൻ്റെ കരിയറിൽ അശ്വിൻ നേടിയത്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു അശ്വിൻ. 2010 ലാണ് ഇന്ത്യൻ ടീമിന് വേണ്ടി അശ്വിന്റെ അരങ്ങേറ്റം.