ഛണ്ഡീഗഡ്: ഹരിയാനയില്‍ സത്യപ്രതിജ്ഞയ്ക്കൊരുങ്ങി നയാബ് സിങ് സൈനി. ഒക്ടോബര്‍ 17ന് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. ഹാട്രിക് വിജയത്തിന് പിന്നാലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തെ നയാബ് സിങ് സൈനി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഞ്ച്കുലയില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സത്യപ്രതിജ്ഞയ്ക്ക് അനുവാദം ലഭിച്ചെന്ന് കേന്ദ്ര മന്ത്രിയും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഘട്ടര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മുഖ്യമന്ത്രിയായി സൈനിയെ തന്നെ പരിഗണിക്കുമെന്ന് നേരത്തെ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. 90 സീറ്റില്‍ 48 സീറ്റുകള്‍ നേടിയായിരുന്നു ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ
കാറ്റില്‍ പറത്തിയാണ് ഹരിയാനയിലെ വിജയം.