ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ആദ്യമായി ബോളിവുഡിൽ സംവിധാനം ചെയുന്ന ദേവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഷാഹിദ് കപൂർ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചത് .ഈ മാസം അവസാനമാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത് .സി സ്റ്റുഡിയോസ് ,റോയ് കപൂർ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പോസ്റ്ററിൽ ഷാഹിദ് കപൂർ സിഗരറ്റ് വലിച്ച് റഫ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് .
കൂടാതെ അമിതാബ് ബച്ചന്റെ ഐകോണിക് ലൂക്കും ഉണ്ട് . ഷാഹിദിന്റെ റഫ് ലൂക്കും അമിതാബച്ചന്റെ ചിത്രവും ആരാധകർക്കിടയിൽ ആവേശം കൂട്ടുകയാണ് .പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. പവാലി ഗുലാട്ടിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്.