ക്രിസ്മസ് പ്രമാണിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പെൻഷൻ അനുവദിച്ചു. തിങ്കളാഴ്ച മുതൽ പെൻഷൻ വിതരണം ആരംഭിക്കും. 62 ലക്ഷം ഗുണഭോക്താക്കൾക്ക് ഓരോരുത്തർക്കും 1600 രൂപ വീതമാണ് ലഭിക്കുക. 27 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെ തുക കൈമാറും. മറ്റുഉള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തി പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. കേരളം ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതിയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇതിനുവേണ്ടി 98% പണം സംസ്ഥാനം കണ്ടെത്തുമ്പോൾ കേന്ദ്രവിഹിതം 2% മാത്രമാണ്. 62 ലക്ഷം ഗുണഭോക്താക്കളിൽ 5.88 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ശരാശരി 300 രൂപ വീതം സഹായം ലഭിക്കുന്നു. 2023 ജൂലൈ മുതൽ 425 കോടിയുടെ കുടിശിക കേന്ദ്ര സർക്കാർ വിതരണം ചെയ്യാനുണ്ട്.