സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന ‘ഒറ്റകൊമ്പന്റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കുമെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്. കേന്ദ്രസഹമന്ത്രി കൂടിയായ സുരേഷ് ഗോപി ഏപ്രില്‍ ഏഴ് മുതല്‍ ഡേറ്റ് നല്‍കിയിരുന്നു. അതനുസരിച്ച് ലൊക്കേഷന്‍ തീരുമാനിക്കുകയും അനുമതി എടുക്കുകയും, സെറ്റിന്റെ ജോലികളും മറ്റ് അനുബന്ധ ജോലികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഔദ്യോഗിക ചുമതലകള്‍ ലഭിച്ചത്. അതുകൊണ്ടാണ് ചിത്രീകരണം വിഷു കഴിഞ്ഞ് തുടരാന്‍ തീരുമാനിച്ചതെന്നും ഗോകുലം ഗോപാലന് അറിയിച്ചു.
കബീര്‍ ദുഹാന്‍ സിങ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്, മേഘ്ന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ഒറ്റക്കൊമ്പനിലെ മറ്റ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം പുതുമുഖങ്ങള്‍ ഉള്‍പ്പെടെ എഴുപതില്‍പ്പരം അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
വി.സി. പ്രവീണ്‍, ബൈജു ഗോപാലന് എന്നിവരാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ,് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി, ഛായാഗ്രഹണം ഷാജികുമാര്‍,് സംഗീതം വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ഹര്ഷവര്ദ്ധന് രമേശ്വറാണ് വിവേക് ഹര്ഷന് എഡിറ്റിങ്