സ്ത്രീശാക്തീകരണം ഉറപ്പാക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ നിയന്ത്രിക്കാനും കുറ്റകൃത്യങ്ങളിൽ ശിക്ഷ കൂടുതൽ കഠിനമാക്കാനും ഒരുങ്ങി തമിഴ്നാട്. സ്ത്രീ സുരക്ഷാ ബിൽ അവതരിപ്പിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
ഭേദഗതി ബില്ല് പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. വിവേചനം കൂടാതെ നടപടിയെടുക്കും. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ ജാമ്യമില്ലാതെ തടവ്, സ്ഥിരം ലൈംഗികാതിത്രമക്കേസുകളിലെ പ്രതികൾക്ക് വധശിക്ഷ എന്നീ നിലയിൽ ശിക്ഷകൾ കടുപ്പിക്കും. ലൈംഗികാതിക്രമത്തിന്റെ പരമാവധി ശിക്ഷ 10 വർഷത്തിൽ നിന്ന് 14 വർഷമായി ഉയർത്തും. പൊലീസുകാർ ലൈംഗികാതിക്രമം നടത്തിയാൽ പരമാവധി ശിക്ഷ 20 വർഷമാക്കും.