നവാഗതനായ ഗുരു ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത “ടെൻ നയിൻ എയ്ട്ട് ” ചിത്രം ജനുവരി പതിനേഴിന് തിയേറ്ററുകളിലേക്ക്. മെറ്റാമോർഫോസിസ് മൂവീ ഹൗസിന്റെ ബാനറിൽ ജയചിത്ര സി നിർമ്മിക്കുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, അഡ്വക്കേറ്റ് ഷുക്കൂർ, രാജേഷ് പൂന്തുരുത്തി,രജത് രാജൻ,അനു റാം, മോനിഷ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രിയനാണ്.സംഗീതം-ഹരിമുരളി ഉണ്ണികൃഷ്ണൻ, എഡിറ്റർ-രഞ്ജിത്ത് പുത്തലത്ത്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-പി ശിവപാൽ,പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകാന്ത് രാഘവ്,കല-ഷെബി ഫിലിപ്പ്,മേക്കപ്പ്-സുനിത ബാലകൃഷ്ണൻ, വസ്ത്രാലങ്കാരം-അനു ശ്രീകുമാർ,സ്റ്റിൽസ്-മനു കാഞ്ഞിരങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-വിനീഷ് കീഴറ,അപർണ കരിപ്പൂൽ,കളറിസ്റ്റ്-ജിതിൻ കുംബുകാട്ട് ,സൗണ്ട് ഡിസൈൻ-എം ഷൈജു, ആർട്ട് അസോസിയേറ്റ്-ശ്രീജിത്ത് പറവൂർ.