കൊല്ലം:കൊല്ലം പറവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കന് ആത്മഹത്യക്ക് ശ്രമിച്ചു.പരവൂര്‍ പൂതക്കുളത്താണ് സംഭവം നടന്നത്.ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകള്‍ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകന് ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ജീവനൊടുക്കാന്‍ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്.കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് പ്രീതയുടേയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയില്‍ ബന്ധുക്കള്‍ കണ്ടത്. അച്ഛന് ശ്രീജുവിനേയും മകന് പ്ലസ് ടു ഫലം കാത്തിരിക്കുന്ന മകന് ശ്രീരാഗിനേയും അത്യാസന്ന നിലയിലും കണ്ടെത്തി. ഭാര്യയേയും മക്കളേയും വിഷം കൊടുത്ത ശേഷം കത്തിക്കൊണ്ട് കഴുത്തറുത്ത് കൃത്യം നടത്തിയെന്നാണ് നിഗമനം. കൈ ഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആര് ഡി സ്റ്റാഫാണ്.