ആസിഫ് അലിയുടെ പുതിയ ചിത്രമായ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സിനിമയുടെ ദൈർഖ്യം കാരണം അഭിനയിച്ച സീൻ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതറിഞ്ഞ് റിലീസ് ദിനത്തിൽ തിയറ്ററിൽ വെച്ച് പൊട്ടിക്കരഞ്ഞ ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി നേരിൽ കണ്ട് ആശ്വസിപ്പിച്ചത് സമൂഹ മാധ്യമങ്ങൾ ചർച്ചയായിരുന്നു. ഓട്ടോ ഡ്രൈവർ ആയ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിൽ അഭിനയിച്ചിരുന്നത്.
സുലേഖ അഭിനയിച്ച ഒഴിവാക്കപ്പെട്ട രംഗം ഡിലീറ്റഡ് സീൻ ആയി പുറത്തു വിടുമെന്ന് സംവിധായകൻ ജോഫിൻ ടി ചാക്കോ അറിയിച്ചിരുന്നു. ആ രംഗങ്ങളെ നു ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിനിമയിൽ തയായർക്കാരി ആയാണ് സുലേഖ അഭിനയിച്ചത്. ആസിഫ് അലി നായകനായ രേഖാചിത്രം ഇപ്പോൾ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.