ദുരിതങ്ങള്പേറിയ ദുരന്തമേഖലയിലെ ജനങ്ങളുടെ, ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥപറയുന്ന മ്യൂസിക് വീഡിയോ ‘ഉമ്മ’ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.
ഡുഡു ദേവസ്സിയാണ് സംഗീത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സി.ടി കബീർ, സനില സന്തോഷ്, റിനി എം.ആർ, ബേബി നിഹാര എന്നിവരാണ് സിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
റഹീം ഷാമിലിന്റേതാണ് വരികളും സംഗീതവും.ജിനേഷ് സുകുമാരനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ഹാരിസാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഷീദ് അഹമ്മദാണ് മേക്കപ്പ്. . ഷഹീൽ ഷംസുദ്ദീൻ ആണ് നിർമാതാവ്. ദുരന്തമുഖത്ത് അനാഥമായ കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഓടിയെത്തിയ മാലാഖമാർക്ക് ഗാനം സമർപ്പിക്കുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.