തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ ലൈംഗികാതിക്രമ പരാതിയില്‍, പരാതിക്കാരന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെയുള്ള തെളിവുകള്‍ കൈമാറി എന്ന് യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. അന്വേഷണ സംഘം ബാംഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരന് വ്യക്തമാക്കി. നടന് ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂര്‍ത്തിയായി. കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നല്‍കിയത്.