തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന് കുരങ്ങിനെയും പിടികൂടി. ഇന്ന് ഉച്ചയോട് കൂടിയാണ് മൂന്നാമത്തെ കുരങ്ങിനെയും പിടികൂടിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ഹനുമാന് കുരങ്ങനെ താഴെയിറക്കിയത്.
ഉച്ചയോടുകൂടി കെഎസ്ഇബി എയര്‍ ലിഫ്റ്റ് ഉപയോഗിച്ചാണ് ഹനുമാന് കുരങ്ങിനെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. കെഎസ്ഇബി പി എം ജി യൂണിറ്റ് ആണ് ഇതിനായി ഉപയോഗിച്ചത്. മൃഗശാല ഡയറക്ടര്‍ അടക്കമുള്ള ജീവനക്കാരുടെ നേതൃത്വത്തിലാണ് ഉദ്യമം.
ചൊവ്വാഴ്ചയാണ് രണ്ട് കുരങ്ങുകള്‍ കൂട്ടില്‍ തിരികെയെത്തിയത്. മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ നിന്നാണ് കൂട്ടില്‍ തിരികെ എത്തിച്ചത്. മൂന്ന് കുരങ്ങുകളും കൂട്ടില്‍ കയറാത്തതിനെ തുടര്‍ന്ന് മൃഗശാലക്ക് അവധി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മറ്റ് രണ്ട് ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ കയറിയിട്ടും ഈ കുരങ്ങ് കൂട്ടില്‍ കയറാന്‍ കൂട്ടാക്കിയില്ലായിരുന്നു.