പട്ന: റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. ബിഹാറിലെ ചമ്പാരനില്‍ റെയില്‍വേ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിം കളിക്കുന്നതിനിടെ ട്രെയിന്‍ വന്ന് തട്ടുകയായിരുന്നു. ഫർകാൻ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്.
ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്ന മൂന്ന് പേരും ഇയര്‍ഫോണ്‍ ധരിച്ചതിനാല്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. കുട്ടികളുടെ മൃതശരീരങ്ങൾ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.