പാലക്കാട് : കേരളം ഇളക്കിമറിച്ച വിവാദങ്ങള്‍ക്കൊടുവില്‍ പാലക്കാട് വിധിയെഴുതാനെത്തുന്നു. യു.ഡി.എഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ, എൻ.ഡി.എ.യുടെ സി. കൃഷ്ണകുമാർ, എൽ.ഡി.എഫ്. സ്വതന്ത്രൻ ഡോ. പി. സരിൻ എന്നിവരുൾപ്പെടെ പത്ത് സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഇതിൽ രണ്ട് രാഹുൽമാരാണ് ഉൾപ്പെടുന്നത്. സ്വതന്ത്രരിൽ ഒന്നോരണ്ടോ പേർ മാത്രമാണ് പ്രചാരണരംഗത്തുണ്ടായിരുന്നത്.
സരിന്റെ കളം മാറ്റവും നില ട്രോളിബാഗും സന്ദീപ് വാര്യരുടെ കൂടുമാറ്റവുമൊക്കെ ഏത് രീതിയിലാണ് സ്വീകരിക്കപ്പെട്ടതെന്ന് ജനങ്ങള്‍ ഇന്ന് പോളിങിലൂടെ നിര്‍ണ്ണയിക്കും.
1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര് 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര് 18-19 വയസ്സുകാരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.