ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74ാം പിറന്നാള്‍. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ശേഷം തുടര്‍ച്ചയായി മൂന്നു തവണ അധികാരമേറ്റ പ്രധാനമന്ത്രിയെന്ന പകിട്ടിലേക്കാണ് ഇത്തവണത്തെ ജന്മദിനമെത്തുന്നത്. മൂന്ന് പൊതുതെരഞ്ഞെടുപ്പിനെ വിജയകരമായി നേരിട്ടാണ് മോദി ഈ ചരിത്രനേട്ടം കുറിച്ചത്. കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരില്‍ മൂന്നാം സ്ഥാനമാണിപ്പോള്‍ നരേന്ദ്ര മോദിക്ക്.
2014 ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയപ്പോള്‍ അതുവരെ വിമര്‍ശിച്ചവരടക്കം അമ്പരന്നു. 2004-ലും 2009-ലും, തുടര്‍ച്ചയായി രണ്ടു ലോക്സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ബിജെപിക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഭാവിയില്ലെന്ന് വിധിയെഴുത്തയവര്ക്കുളള മറുപടിയായിരുന്നു ആ വിജയം. 2014 ല്‍ 336 സീറ്റുകളുടെ ചരിത്രവിജയം നേടിയായിരുന്നു ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള നരേന്ദ്ര മോദിയുടെ കടന്നുവരവ്. തുടര്‍ന്നിങ്ങോട്ട് 10 വര്‍ഷവും 3 മാസവും 22 ദിവസവുമായി, നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി പദവിയില്‍ തുടരുകയാണ്.