ഇന്ത്യ- ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വെറ്റ് ഔട്ട്ഫീല്‍ഡ് കാരണം വൈകിയാണ് ടോസ് നടന്നത്.
പിച്ച് തുടക്കത്തില്‍ പേസര്‍മാരെ സഹായിക്കുമെന്നതുകൊണ്ടാണ് ആദ്യം ബൗളിങ് തിരഞ്ഞെടുത്തതെന്ന് രോഹിത് ടോസിന് ശേഷം പ്രതികരിച്ചു. ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. രണ്ടാം ടെസ്റ്റിലും വിജയം ആവര്‍ത്തിച്ച് പരമ്പര തൂത്തുവാരാനാണ് രോഹിതും കൂട്ടരും ഒരുങ്ങിയിരിക്കുന്നത്. മറുവശത്ത് അട്ടിമറി വിജയത്തോടെ ആതിഥേയരെ തകര്‍ത്ത് പരമ്പരയില്‍ തിരിച്ചുവരണമെന്ന ലക്ഷ്യമാണ് ബംഗ്ലാദേശിന്.