കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ മുറിയില്‍ രാസ ലഹരിയുടെ അംശം കണ്ടെത്തി. കേസ് അന്വേഷണത്തിലെ രാസ പരിശോധനാ റിപ്പോര്‍ട്ടിലാണ് രാസ ലഹരിയുടെ അംശം കണ്ടെത്തിയത്. റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതോടെ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനും പൊലീസ് അപ്പീല്‍ നല്‍കും. അതേസമയം ഓം പ്രകാശിന്റെ ഫോണ്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടങ്ങി.
കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന നടന് ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും നേരിട്ട് ഓം പ്രകാശിനെ വിളിച്ചിട്ടുണ്ടോ എന്നതടക്കം കണ്ടെത്താനാണ് പരിശോധന. മുറിയില്‍ രാസലഹരിയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ഇരുവരെയും ചോദ്യം ചെയ്തേക്കും. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര് എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.