നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പ്രസിഡന്റായ ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. നാലു വർഷത്തിന് ശേഷമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. 2020-ൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് ട്രംപും ബൈഡനും അവസാനമായി കണ്ടത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ ജോ ബൈഡൻ അഭിനന്ദിച്ചു.
അധികാരകൈമാറ്റത്തിനുള്ള നടപടികൾ വൈറ്റ് ഹൗസിൽ സജീവമാണ്. അധികാരം കൈമാറ്റത്തിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചക്കായി ക്ഷണിച്ചിരുന്നു.
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭരണസമിതിയിലേക്ക് നാഷണൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ ട്രംപ് തെരഞ്ഞെടുത്തു. 2022 ൽ തുൾസി ഗബാർഡ് ഡെമോക്രാറ്റിക് പാർട്ടി വിടുകയും റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കുകയും ചെയ്തു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി സ്ഥാനമേറ്റ് ഡൊണാള്‍ഡ് ട്രംപ്. 127 വർഷത്തിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന് തോറ്റ ഒരാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുന്നത് .