കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന് 2025 എഡിഷന് പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിന് എത്തുന്നത്.
ആകര്‍ഷകമായ പുതിയ നിറങ്ങള്‍ക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും 1.35 ലക്ഷം രൂപ പ്രാരംഭവിലയില്‍ (എക്സ്ഷോറൂം) 2025 ടിവിഎസ് റോണിന് സ്വന്തമാക്കാം.
225.9 സിസി എഞ്ചിനാണ് ടിവിഎസ് റോണിന്റെ കരുത്ത്. ഇത് 7,750 ആര്‍പിഎമ്മില്‍ 20.4 പിഎസും 3,750 ആര്‍പിഎമ്മില്‍ 19.93 എന്‍എം ടോര്‍ക്കും നല്‍കും. സുഗമമായ ലോ-സ്പീഡ് റൈഡിങിനായി ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി), അനായാസമായ ഗിയര്‍ഷിഫ്റ്റുകള്‍ക്കായി അസിസ്റ്റ് സ്ലിപ്പര്‍ ക്ലച്ച് എന്നിവയും മികച്ച ഹാന്‍ഡ്ലിങിനായി അപ്സൈഡ്-ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്ക് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടിവിഎസ് റോണിന് രാജ്യത്ത് മോഡേണ്‍- റെട്രോ മോട്ടോര്‍ സൈക്കിളിങിനെ പുനര്‍നിര്‍വചിക്കുകയും റൈഡര്‍മാരെ ആത്മവിശ്വാസത്തോടെ പുതിയ പാതകള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രാപ്തരാക്കുകയും ചെയ്തെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമല്‍ സംബ്ലി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതുക്കിയ മോഡല്‍ എത്തിക്കുന്നതില്‍ സന്തോഷമുണ്ട്. പുതിയ അനുഭവത്തിലുള്ള അവരുടെ ആവേശകരമായ പ്രതികരണത്തിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.