റഷ്യ യുക്രൈയിന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ രണ്ടാം സമാധാന ഉച്ചകോടി ഇന്ത്യയില്‍ നടത്തണമെന്ന് മോദിയോട് ആവശ്യപ്പെട്ട് യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി.ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും സമാധാന നീക്കങ്ങളില്‍ പ്രധാന പങ്ക് വഹിക്കണമെന്നും സെലന്‍സ്കി പറഞ്ഞു.മോദിയുമായുള്ള ചര്‍ച്ചയെക്കുറിച്ച് വിശദീകരിക്കാന്‍ കീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സെലന്‍സ്കി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ ഉടന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്കി വ്യക്തമാക്കി. ഇന്ത്യ യുക്രെയിന് ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.യുക്രൈയിന്-പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും. രണ്ട് ദിവസം പോളണ്ടിലും ഒരു ദിവസം യുക്രൈയിനിലും ചിലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്.