വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് ടൗൺഷിപ്പ് ഒരുങ്ങുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. അർഹമായ ശമ്പളവും ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് അനുവദിക്കാത്തതിൽ ആണ് സംയുക്ത ട്രേഡ് യൂണിയന്റെ പ്രതിഷേധം.
തൊഴിലാളികൾക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാതെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കില്ലെന്ന് നേരത്തെ സർക്കാർ ഉറപ്പു നൽകിയിരുന്നു. സർക്കാർ നൽകുന്ന നഷ്ടപരിഹാരം ലഭിക്കുന്ന മുറക്ക് തൊഴിലാളികൾക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്യുമെന്നായിരുന്നു മാനേജ്മെന്റ് നേരത്തെ അറിയിച്ചിരുന്നത്. 11 കോടി രൂപയ്ക്ക് മുകളിൽ മാനേജ്മെന്റ് തൊഴിലാളികൾക്ക് കൊടുക്കാനുണ്ട്.