വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 42 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം.വയനാട് ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു.തീരപ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു.പെരിയാറിലും മുതിരപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു.ദുരന്തത്തില്‍ ഉറ്റവരെ കണ്ടെത്താനാകാതെ ബന്ധുക്കള്‍ അലയുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്.നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍ കന്റോണ്മെന്റില് നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.