തൃശ്ശൂര്‍: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ച അതിരപ്പിള്ളിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. അതിരപ്പിള്ളി പഞ്ചായത്ത് പരിധിയില്‍ രാവിലെ ആറു മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതിരപ്പിള്ളി മേഖലയില്‍ ആര് ആര് ടി സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ഹര്‍ത്താല്‍ നടത്തുന്നത്.
കളക്ടര്‍ സ്ഥലത്തെത്താതെ കാട്ടാന ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ട സതീഷിന്റെ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സര്‍ക്കാരോ വനം വകുപ്പോ ജാഗ്രത പാലിക്കുന്നില്ലെന്നും ആദിവാസികള്‍ കാട്ടിലേക്ക് പോകുന്നത് ഉപജീവനത്തിന് വേണ്ടിയാണെന്നും ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് മുന്നറിയിപ്പ് നല്കാന് നടപടി വേണമെന്നും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തും. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും