ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനു 5 കോടി രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന യുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഡി ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്. ഗുകേഷിനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു . വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. 14-ാം മത്സരത്തിലാണ് നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ തോൽപ്പിച്ച് ഗുകേഷ് ചരിത്രത്തിന്റെ ഭാഗമാകുന്നത്.