2013-ല്‍ അയാന് മുഖര്‍ജി സംവിധാനം ചെയ്ത് ബോളിവുഡില്‍ വമ്പന്‍ ഹിറ്റായ ചിത്രമാണ് യേ ജവാനി ഹേ ദീവാനി. റണ്‍ബീര്‍ കപൂര്‍-ദീപിക പദുക്കോണ്‍ വിജയജോടിയുടെ എക്കാലത്തെയും മികച്ച ചിത്രം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം റീ റിലീസ് ചെയ്തു. റീ റിലീസില്‍ 25 കോടിയോളമാണ് ചിത്രം നേടിയിരിക്കുന്നത്. സിനിമയ്ക്ക് യുവപ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ഇന്ത്യയിലൊട്ടാകെയുള്ള പിവിആര്‍ ഐനോക്സ് സ്ക്രീനുകളില്‍ ആണ് യേ ജവാനി ഹേ ദീവാനി റീ റിലീസ് ചെയ്തിരിക്കുന്നത്.കേരളത്തിലും സിനിമക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആദിത്യ റോയ് കപൂര്‍, കല്‍ക്കി കോച്ച്ലിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയ്ക്ക് പില്കാലത്ത് ഒരു കള്‍ട്ട് ഫോളോയിങ് ഉണ്ടാകുകയും ചെയ്തു.