ഗായിക മയോനിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ‘നീ എന്റെ ജീവിതം രസകരമാക്കുന്നു’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ‘നിങ്ങൾ മാന്ത്രികത അർഹിക്കുന്നു’ എന്ന കുറിപ്പോടെ മയോനി സ്റ്റോറി ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ച താനാരാ എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് മയോനി ആയിരുന്നു. ‘പുതിയതായി പരിചയപ്പെടുത്തുന്നു, ഗായിക പ്രിയ നായർ’, എന്ന അടിക്കുറിപ്പോടെ അന്ന് ഗോപി സുന്ദർ ഇരുവരുടെയും ചിത്രം പങ്കുവെച്ചിരുന്നു.