തെലങ്കാനയിൽ സൂര്യപേട്ടിൽ ദളിത് യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ ഇത് ഒരു ദുരഭിമാനക്കൊലയെന്നാണ് കുടുംബം ആരോപിക്കുന്നത്. ആറു മാസം മുൻപ് ഇതര സമുദായത്തിൽ നിന്നുള്ള പെൺകുട്ടിയെ കൃഷ്ണ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പെൺക്കുട്ടിയുടെ കുടുംബാംഗങ്ങൾ തന്റെ മകനെ ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കൃഷ്ണയുടെ അച്ഛൻ ആരോപിക്കുന്നത്.
തലയ്ക്ക് കല്ലുപോലുള്ള വസ്തു കൊണ്ട് അടിയേറ്റാണ് കൃഷ്ണ മരിച്ചതെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുറ്റവാളികൾ ആരായാലും എത്രയും പെട്ടെന്ന് കണ്ടെത്തി കനത്ത ശിക്ഷ നൽകണമെന്ന് കൃഷ്ണയുടെ ഭാര്യ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ പെൺക്കുട്ടിയുടെ സഹോദരൻ നവീനും ബന്ധു മഹേഷും ഒളിവിലാണ് . ഇവർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ് പോലീസ്