മുംബൈ: കഴിഞ്ഞ ദിവസം മുംബൈയില്‍ പെയ്ത മഴയില്‍ ഓവുചാലില്‍ വീണ് 45കാരിക്ക് ദാരുണാന്ത്യം. ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തിലെ പലയിടങ്ങളും വെള്ളത്തിനടിയിലാണ്. ഇന്നലെ രാത്രിയായിരുന്നു അന്ദേരിയിലെ റോഡില്‍ നിറഞ്ഞുകിടന്നിരുന്ന ഓവുചാലില്‍ വീണ് വിമല അനില്‍ ഗെയ്ക്വാദ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കോര്‍പറേഷനെതിരെ കേസെടുത്തു.
അന്ദേരി ഈസ്റ്റിലെ മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് ബില്‍ഡിങിന് സമീപമാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. തുറന്ന് കിടന്ന മാന്‍ഹോള്‍ കാണാതെ വിമല ഇതിനുള്ളിലേക്ക് വീഴുകയായിരുന്നു. വിമലയെ പുറത്തെത്തിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.