കൊച്ചി : കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയർലൻഡ് പൗരനായ ഹോളവെൻകോ (74) യെ ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ കൊച്ചിയിലെത്തിയത്. ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ച ഇയാൾ കൊച്ചിയിൽ എത്തുന്നതിന് മുൻപ് കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. . ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്ഥാനത്ത് പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം.