കോഴിക്കോട്: പെരുമണ്ണയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണു തീപിടുത്തമുണ്ടായത്. തീ സമീപത്തെ ഹോട്ടലിലേക്കും പടർന്നു. വെള്ളിമാടുകുന്ന്, മീഞ്ചന്ത എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. ഏകദേശം 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.