മലപ്പുറത്ത് യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. ദുബൈയില്‍നിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയായ 38-കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊലിയില്‍ ചിക്കന്‍പോക്സിന് സമാനമായ തടിപ്പുകളും കണ്ടെതിനെ തുടര്‍ന്നാണ് ഇയാള്‍ മെഡിക്കല്‍ കോളേജിലെത്തിയത്. യുവാവിന്റെ ശ്രവ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതിന്റെ സാമ്പിള്‍ ഫലമാണ് പോസ്സിറ്റീവായത്. രോഗലക്ഷണങ്ങള്‍ ഉളളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.