ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എകെപിസിടിഎ. സർവ്വകലാശാലകളുടെ വികേന്ദ്രീകൃത ഭരണസംവിധാനത്തെയും ഫെഡറൽ തത്വങ്ങളെയും സ്വയംഭരണാവകാശത്തെയും ഇല്ലാതാക്കുന്ന തരത്തിലാണ് യുജിസി മാർഗനിർദ്ദേശങ്ങളുടെ കരട് പുറപ്പെടുവിച്ചിരിക്കുന്നത്.
വൈസ് ചാൻസലറിന്റെ നിയമനം മുതൽ അധ്യാപക നിയമനം വരെ സ്വീകരിച്ചിരിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോട് മാത്രംപ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലകളുടെ ഭരണത്തിന് മേല്‍ കടന്ന് കയറാനുള്ള കേന്ദ്രസർക്കാരിന്റെ കുറുക്കുവഴിയാണ് ഈ മാർഗ നിർദ്ദേശങ്ങൾ.
വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് മാർഗരേഖയെ ചോദ്യം ചെയ്ത് നിയമവഴിക്ക് മുന്നോട്ട് പോകാനാണ് തീരുമാനം. വകുപ്പുതലത്തിൽ ആലോചനങ്ങൾ നടന്നുവരികയാണ്. നിയമോപദേശം ലഭിച്ച ശേഷം മാത്രമാകും കോടതി നടപടികളിലേക്ക് കടക്കുക.