ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിനെ നായികയാക്കി ബോളിവുഡ് സംവിധായകന് സഞ്ജയ് ലീല ഭന്‍സാലി ഒരു സിനിമ നേരത്തെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആ ചിത്രം ഉപേക്ഷിച്ചപ്പോള്‍ താരം സങ്കടപ്പെട്ട് പൊട്ടിക്കരഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് ഭന്‍സാലി.
ആലിയയെ നായികയാക്കി ഇന്‍ഷാള്ളാ എന്ന ചിത്രമാണ് ബാന്‍സാലി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആലിയ പൊട്ടിക്കരയും തകര്‍ന്നു പോകുകയും ചെയ്തതായി താരം പറയുന്നു.
എന്നാല്‍ ആലിയയക്കായി ഗംഗുഭായ് കത്തിയാവാഡിയിലെ ആ നായികാ കഥാപാത്രം നല്‍കിയെന്നും ഭന്‍സാലി വെളിപ്പെടുത്തി. ‘ഗംഗുഭായ്’ എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ച ആലിയ ഭട്ടിന് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരുപോലെ പ്രശംസ ലഭിച്ചിരുന്നു. ‘ഗംഗുഭായ് കത്തിയാവാഡി’യിലൂടെ താരത്തിന് ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു.