തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി ജോണ്സണ് പിടിയില്‍. കോട്ടയം കുറിച്ചിയില്‍ നിന്ന് ചിങ്ങവനം പൊലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തില്‍ ജോണ്‍സണെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തായിരുന്നു ജോണ്സണ് ഔസേപ്പ്.
ആതിരയും ജോണ്‍സണും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്. ഏറെ നാളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കുറിച്ചിയില്‍ ഹോം നഴ്സായി ജോലി നോക്കുകയായിരുന്നു ജോണ്സണ് ഔസേപ്പ്.