ഇടുക്കി: മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമർ ഇലാഹി(22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മരിച്ച യുവാവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു അപകടം. രൂക്ഷമായ കാട്ടാന ശല്യമുള്ള മേഖലയാണ് ഇതെന്ന് നാട്ടുകാർ പ്രതികരിച്ചു.