സംസ്ഥാനത്തെ ബാറുകളില്‍ മദ്യപിച്ച കസ്റ്റമേഴ്സിന് ഡ്രൈവറെ ഏര്‍പ്പാടാക്കണം എന്ന നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്സ്മെന്റ് MVD ആണ് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കുലര്‍ അനുസരിക്കാത്ത കസ്റ്റമേഴ്സിന്റെ വിവരങ്ങള്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറണം.
മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്സിനോട് നിര്‍ദ്ദേശം നല്‍കണം എന്ന് തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഡ്രൈവര്‍മാരെ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും എംവിഡി വ്യക്തമാക്കി.
സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളില്‍ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. അപകട മേഖലകള്‍ കേന്ദ്രീകരിച്ചാണ് തുടക്കത്തില്‍ പരിശോധന നടത്തുക. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്.