മുംബൈ : ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്ന, വ്യവസായ പ്രമുഖനും മനുഷ്യസ്നേഹിയുമായ രത്തൻ ടാറ്റക്ക് മരണാനന്തര ബഹുമതിയായി നൽകണമെന്ന് കേന്ദ്രസർക്കാറിനോട് മഹാരാഷ്ട്ര സർക്കാർ.
ഭാരത രത്നക്ക് ഏറ്റവും അർഹനാണ് രത്തൻടാറ്റ. എല്ലാവർക്കും പിന്തുടരാവുന്ന രീതിയിൽ അദ്ദേഹം പാദമുദ്രകൾ പതിപ്പിച്ചു.– ഗോയങ്ക പറഞ്ഞു.
1954 ജനുവരി രണ്ട് മുതലാണ് ഭാരതരത്ന നൽകാൻ ആരംഭിച്ചത്. കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം, കായികം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് ഭാരതരത്ന നൽകുക.
86ാം വയസിലാണ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രത്തൻ ടാറ്റ വിടവാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപതി മുർമു, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ രത്തൻ ടാറ്റക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി, ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസറ്റി എന്നിവരും ആദരാഞ്ലികളർപ്പിച്ചു.
രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി മുബൈയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനബഹുമതികളോടെ മൃതദേഹം സംസ്കരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. മുംബൈയിൽ ഇന്ന് നടത്താനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.