കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പരാതിക്കാരന്റെ ഒപ്പ് വ്യാജം. പരാതിയില്‍ നല്‍കിയിരിക്കുന്ന ഒപ്പുകളിലെ പേരുകളിലാണ് വൈരുദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. പെട്രോള്‍ പമ്പിനായുള്ള പാട്ടക്കരാറിലെയും പരാതിയിലെയും പ്രശാന്തിന്റെ ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പരാതിയില്‍ പ്രശാന്തനെന്നും കരാറില്‍ പ്രശാന്തെന്നുമാണ് പേരുള്ളത്.
കേസില്‍ ഉന്നതതല അന്വേഷണത്തിന് റവന്യൂവകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവില്‍ പറയുന്നത്.