കൊച്ചി: രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ ചൈനീസ് ആപ്പുകൾക്കും വലിയ പങ്ക്. പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്ത ഇത്തരം ആപ്പുകൾ തട്ടിപ്പിന് നേതൃത്വം നൽകുന്നവർ ഉപയോഗിക്കുന്നു. സ്വകാര്യ വിവരങ്ങൾ, എസ്.എം.എസ്. ഹൈജാക്കിങ്, ഡൊമൈന്‍ നെയിം സെര്‍വര്‍ (ഡി.എന്‍.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സൈബര്‍ കുറ്റവാളികളുടെ ഡേറ്റാ ശേഖരം വിലയ്ക്കുവാങ്ങി ഇരകളെ കണ്ടെത്തുന്ന സംഘങ്ങളുമുണ്ട്. ഡാര്‍ക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു സംബന്ധിച്ചാണെന്ന് ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഡേറ്റാ ചോര്‍ച്ച സംശയിച്ച് നേരത്തേ നാനൂറോളം ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍, പ്ലേസ്റ്റോറുകളില്‍ ലഭിക്കാത്ത ഇത്തരം ആപ്പുകള്‍ ഡാര്‍ക്ക് വെബില്‍ നിന്നും മറ്റും സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ എടുക്കുന്നുണ്ട്.
വ്യാജ തിരിച്ചറിയല്‍ രേഖ വെച്ചെടുക്കുന്ന സിം കാര്‍ഡുകള്‍ ഉപയോഗിച്ച് കോള്‍ സെന്ററുകള്‍ വഴിയുള്ള തട്ടിപ്പിനു പിന്നിലും ചൈനീസ് ബന്ധമുണ്ട്.കംബോഡിയ, മ്യാന്മാര്, ലാവോസ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാകും വിളികള്‍ എത്തുക. ഇവിടെ ജോലിചെയ്യുന്ന മലയാളി സംഘങ്ങള്‍ക്ക് സിം കാര്‍ഡുകള്‍ എത്തിച്ചു നല്‍കുന്നവരുമുണ്ട്.യഥാര്‍ഥ യു.ആര്.എല്ലിന് സമാനമായ ഒരു യു.ആര്.എല്‍. ഉപയോഗിച്ച് വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിച്ച് തട്ടിപ്പ് നടത്തുന്നതും വ്യാപകമാണ്. ഓഹരി നിക്ഷേപം എന്ന പേരിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.