തിരുവനന്തപുരം: പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടോള്‍ ഫ്രീ നമ്പരുമായി വിദ്യാഭ്യാസ വകുപ്പ്. ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ്റ് കൗണ്‍സലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് ‘വി ഹെല്‍പ്പ്’ ടോള്‍ ഫ്രീ സഹായകേന്ദ്രം ആരംഭിച്ചത്.
വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷാ സമയത്തെ ഭയം ലഘുകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ 18004252844 എന്ന ടോള്‍ ഫ്രീ നമ്പരില്‍ സേവനം ലഭ്യമാകും.
പരീക്ഷ അവസാനിക്കുന്നതു വരെ രാത്രി ഏഴു മുതല്‍ ഒമ്പത് വരെ ജില്ലാതലത്തിലും ടെലി കൗണ്‍സലിങ് ലഭ്യമാകും. എല്ലാ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും സൗഹൃദ കോഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ഒരുക്കിയിട്ടുണ്ട്.